ത്രിപുരയില്‍ അധികാരം ലഭിച്ചതിന് പിന്നാലെ സിപിഎമ്മിനെ ലക്ഷ്യമിട്ട് ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന ആക്രമണങ്ങളെ ന്യായീകരിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍. ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയും മുതിര്‍ന്ന നേതാവ് രാം മാധവുമാണ് സംഘര്‍ഷങ്ങളെ ന്യായീകരിച്ചിരിക്കുന്നത്. ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവത്തെയാണ് ബിജെപി ന്യായീകരിച്ചത്.